കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2020 വര്‍ഷത്തെ പ്രസിഡണ്ടായി സി.കെ. അജിത്ത്കുമാറിനെയും സെക്രട്ടറിയായി റംസാദ് അബ്ദുല്ലയെയും ട്രഷറര്‍ ആയി ബിനീഷ് മാത്യുവിനെയും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെ.വി. അഭിലാഷ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി.എം മുഹമ്മദ് ഹനീഫ്, മുജീബ് അഹ്മദ് എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. എന്‍.എ ആസിഫ് സ്വാഗതവും എ.എ. ഇല്യാസ് നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡണ്ടുമാര്‍: സഫ്‌വാന്‍ ചെടേക്കാല്‍, യതീഷ് ബളാല്‍, എന്‍.എ ആസിഫ്, ശിഫാനി മുജീബ്, ജി. റഷാന്ത്. ഡയറക്ടര്‍മാര്‍ റാഫി ഐഡിയല്‍, സുബ്രഹ്മണ്യപൈ, പി. രാജേന്ദ്രന്‍, അനസ് കല്ലങ്കൈ, നൗഷാദ്, ടി.എം.എ ഖാദര്‍. ജോ. സെക്രട്ടറി സജീഷ് കെ.വി. വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ ശറഫുന്നിസ ഷാഫി, ജൂനിയര്‍ ജേസി ചെയര്‍പേര്‍സണ്‍ സാന്ദ്ര രാജേന്ദ്രന്‍.