ദുബായ്: ദുബായ് മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി മഞ്ചേശ്വരത്തിന്റെ വികസന തുടര്‍ച്ചക്ക് നാടിന്റെ മതേതരത്വം എന്നെന്നും സംരക്ഷിക്കാന്‍ എം.സി. ക്ക് ഒരു വോട്ട് എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി.
യുഎ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര രചന നിര്‍വഹിച്ചു.
കണ്ണൂര്‍ മമ്മാലിയാണ് ഗാനം ആലപിച്ചത്. വെല്‍ഫിറ്റ് വില്ലയില്‍ നടന്ന തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അനുഗ്രഹീത കലാകാരന്‍ നവാസ് പാലേരിക്ക് നല്‍കി പ്രകാശനചെയ്തു.
ചടങ്ങില്‍ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
യു.എ.ഇ. കെ.എം.സി.സി കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ദുബായ് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബായ് കെ.എം.സി.സി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡണ്ട് ഹനീഫ ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ടി.കെ.സി. അബ്ദുല്‍ കാദര്‍ ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, നവാസ് പാലേരി, ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എം.ബി. യൂസുഫ് ഹാജി, പാവൂര്‍ മുഹമ്മദ്, എം.എ. ഖാലിദ്, ഹനീഫ ഗോള്‍ഡ് കിംഗ്, മൊയ്തീന്‍ പ്രിയ, ആദം ഷെയ്ക്ക്, ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സി.എച്ച്.നൂറുദ്ധീന്‍, അബ്ദുല്‍ റഹിമാന്‍ ബീച്ചാരക്കടവ്, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍, മണ്ഡലം നേതാക്കളായ ഹനീഫ ബാവ നഗര്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഷബീര്‍ കൈതക്കാട്, ഷബീര്‍ കീഴൂര്‍, പി.ഡി. നൂറുദ്ദീന്‍, ഡോക്ടര്‍ ഇസ്മായില്‍, ശരീഫ് ചന്തേര, സി.എ. ബഷീര്‍, സത്താര്‍ ആലമ്പാടി, ഇബ്രാഹിം ബേരിക്ക സലാം മാവിലാടം, റഷീദ് ആവീല്‍, ഷംസീര്‍ അഡൂര്‍, മണ്ഡലം ഭാരവാഹികള്‍, മുനിസിപ്പല്‍, പഞ്ചായത് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍. നന്ദിയും പറഞ്ഞു.