ദുബായ്: ലോക ഭക്ഷ്യദിനത്തോടനുമ്പന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ത്വആം 2019 ന്റെ ലോഗോ പ്രകാശനം ഹംസ മധൂര്‍ നിര്‍വഹിച്ചു.
16ന് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സഹകരണത്തോട് കൂടി നഗരസഭ പ്രദേശത്തുള്ള അശരണര്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്യുവാനും ത്വആം-2019 പദ്ധതിയുടെ ഭാഗമായി 2020 ഫെബ്രുവറി മുതല്‍ വിപുലമായ രീതിയില്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ കുടുംബങ്ങള്‍ക്ക് മാസംതോറും ഭക്ഷണ കിറ്റുകള്‍ ഒരു വര്‍ഷത്തേക്ക് കൊടുക്കുവാനും ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി തീരുമാനിച്ചു.
ലോഗോ പ്രകാശന ചടങ്ങില്‍ പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ട്രഷറര്‍ സര്‍ഫ്രാസ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
ഹസൈനാര്‍ തോട്ടും ഭാഗം, ഫൈസല്‍ പട്ടേല്‍, ഫൈസല്‍ മുഹ്‌സിന്‍, മജീദ് തെരുവത്ത്, സഫ്‌വാന്‍ അണങ്കൂര്‍, ഗഫൂര്‍ ഊദ്, തല്‍ഹത്, ഹനീഫ് ചേരങ്കൈ, ബഷീര്‍ ചേരങ്കൈ, കാമില്‍ ബാങ്കോട്, ഫിറോസ് അടുക്കത്ത്ബയല്‍, ഷരീഫ് തുരുത്തി, ആഷിക് പള്ളം, ജാഫര്‍ കുന്നില്‍, സലിം കൊറക്കോട്, സജീദ് ഒ.എ, ഇക്ബാല്‍ കെപി, നൂറുദ്ദീന്‍ അടുക്കത്തബയല്‍ സംബന്ധിച്ചു.