ദോഹ: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഓണ്‍ലൈന്‍ വഴി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ 20 വരെയായിരിക്കും മത്സര സമയ പരിധി. വിജയിക്ക് 501 ഖത്തര്‍ റിയാല്‍ സമ്മാനമായി നല്‍കും. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീനെ വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു.
ലുക്മാന്‍ തളങ്കര, ആദംകുഞ്ഞി തളങ്കര, ഷഫീക്ക് ചെങ്കളം, ബഷീര്‍ സ്രാങ്ക്, ജാഫര്‍ പള്ളം, അഷ്‌റഫ് കൊളത്തുങ്കര, ശാക്കിര്‍ കാപ്പി, ഉസ്മാന്‍ കുന്നില്‍, സാബിത്ത് തുരുത്തി എന്നിവര്‍ സംബന്ധിച്ചു.