ദുബായ്: കേരളക്കരയില്‍ സമന്വയ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ച് സമുദായത്തിന്റെ ഉന്നമനത്തിന് ദീര്‍ഘദൃഷ്ടിയോടെയുള്ള ധൈഷണിക ഇടപെടലുകള്‍ നടത്തിയ നൂറുല്‍ ഉലമാ എം.എ ഉസ്താദിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ പൂര്‍ത്തീകരണമാണ് ജാമിഅ സഅദിയ്യ അറബിയ്യ എന്ന് കാസര്‍കോട് ജില്ലാ സുന്നീ യുവജന സംഘം ദുബായ് ഘടകം പ്രസിഡണ്ട് മുനീര്‍ ബാഖവി തുരുത്തി അഭിപ്രായപ്പെട്ടു.
ബര്‍ദുബായ് കാസര്‍കോട് ജില്ലാ എസ്.വൈ.എസ് ഘടകം എവറസ്റ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പ്രത്യേകിച്ച് സുന്നി സമൂഹത്തിന്റെ ഉയര്‍ച്ചയുടെ നിഖില മേഖലയിലും മാതൃകാപരമായ കയ്യൊപ്പ് ചാര്‍ത്തിയ ജീവിതമായിരുന്നു എം.എയുടെതെന്നും അതിനുള്ള ഒരു ഫഌറ്റ് ഫോം ആയിരുന്നു സഅദിയ എന്നും ആ ദീര്‍ഘദൃഷ്ടിയും താജുല്‍ ഉലമയുടെ നേതൃതവും സ്ഥാപനത്തെ ഉന്നതിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കാസര്‍കോട് ജില്ലാ എസ്.വൈ.എസ് സംഘടനാ കാര്യാ പ്രസിഡണ്ട് ഇബ്രാഹിം സഖാഫി തുപ്പക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് സഖാഫി ആവളം അധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ പുഞ്ചാവി (ജനറല്‍ സെക്രട്ടറി ദുബായ് കാസര്‍കോട് ജില്ലാ എസ്.വൈ.എസ്), ഇസ്മായില്‍ നെച്ചിക്കുണ്ട് (ജനറല്‍ സെക്രട്ടറി ഐ.സി.എഫ് ബര്‍ദുബായ് സെക്ടര്‍), ഗൗസ് മുഹിയുദ്ദീന്‍ സഖാഫി (പ്രസിഡണ്ട് ആര്‍.എസ്.സി ബര്‍ദുബായ് സെക്ടര്‍) ശാഹുല്‍ ഹമീദ് സഖാഫി (കെ.സി.എഫ്) എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന ജലാലിയ റാത്തീബിന് ഇബ്രാഹിം മുസ്‌ലിയാര്‍ വിട്‌ല, മുനീര്‍ ബാഖവി തുരുത്തി, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, ആവളം മുഹമ്മദ് സഖാഫി, ഇബ്രാഹിം സഖാഫി കൊളവയല്‍, മുഹമ്മദലി ഹിമമി ചിപ്പാര്‍, അബ്ബാസ് മിസ്ബാഹി, ഷംസുദീന്‍ നഈമി, അന്‍ഷാദലി മൗലവി പടന്ന, അബൂബക്കര്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മള്ഹര്‍ സ്ഥാപനങ്ങളുട കാര്യദര്‍ശി സയ്യിദ് ഷഹീര്‍ അല്‍ ബുഖാരി തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തി.
അമീര്‍ ഹസ്സന്‍ കന്ന്യാപ്പാടി, ഷരീഫ് പേരാല്‍, ബഷീര്‍ സഖാഫി, അബ്ദുല്‍ഖാദര്‍ ചാലിശ്ശേരി, ഹാരിസ് ഹനീഫി ബാളിയൂര്‍, ഖാസിം ഹാജി കാവപ്പുര സംബന്ധിച്ചു. ഇബ്രാഹിം സഖാഫി കൊളവയല്‍ സ്വാഗതവും അബ്ബാസ് മിസ്ബാഹി നന്ദിയും പറഞ്ഞു.