പാലക്കുന്ന്: പ്രളയത്തെതുടര്‍ന്ന് നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിട്ടുള്ള ടണ്‍ കണക്കിന് മണല്‍ നീക്കം ചെയ്യാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു.
തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഒലിച്ചു വന്ന മണലും എക്കലും അടിഞ്ഞു കൂടി പുഴകളുടെ ആഴം കുറയുകയും സംഭരണശേഷി ശോഷിച്ച് വീണ്ടുമൊരു വെള്ളപ്പൊക്കത്തിന് വഴിവെക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് യോഗം വിലയിരുത്തി.
പുഴമണല്‍ ശേഖരിക്കുമ്പോള്‍ പാലങ്ങള്‍ അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ എടുക്കണമെന്നും സംഭരണം അതാത് തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളിലൂടെ ഇ-മണല്‍ സമ്പ്രദായം വഴി വിതരണം ചെയ്യാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു.
ജില്ല പ്രസിഡണ്ട് പി. രാജന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോഷി, സി.എസ്. വിനോദ് കുമാര്‍, ഇ.പി. ഉണ്ണികൃഷ്ണന്‍, സജി മാത്യു, പി.കെ. വിജയന്‍, എന്‍.വി. പവിത്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.