അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്രമേള നടത്തി.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയ മേളകളില്‍ പാഴ്‌വസ്ത്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വിവിധ ഉല്‍പന്നങ്ങള്‍, ഡാം, ഹൃദയത്തിന്റെ പ്രധാന ധര്‍മ്മങ്ങള്‍, ഹൈഡ്രോളിക് ജാക്, വെജിറ്റബിള്‍ പ്രന്റിംഗ്, പേപ്പര്‍ കൊണ്ടുള്ള പൂക്കള്‍, വീടുകള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.
മേള ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് സുബ്രഹ്മണ്യ ഭട്ട് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രതിനിധികള്‍, അംഗഡിമുഗര്‍-യു.എ.ഇ വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ മേള സന്ദര്‍ശിച്ചു.