ബോവിക്കാനം: യുവതി കുഴഞ്ഞു വീണു മരിച്ചു. ചെര്‍ക്കള കെ.കെ. പുറത്തെ മലബാര്‍ സോമില്‍ ഉടമ മീത്തല്‍ ആലൂരിലെ കോളോട്ട് മൂസയുടെയും റുഖിയയുടെയും മകള്‍ സുഹ്‌റ(35) ആണ് മരിച്ചത്. ആലൂരിലെ ഹനീഫയുടെ ഭാര്യയാണ്. ഇന്നലെ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ ഉടനെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. മക്കള്‍: ജുനൈദ്, മുബസില്‍ (വിദ്യാര്‍ത്ഥി, എം.ഐ.സി. ചട്ടഞ്ചാല്‍), മുബീന, മഹ്‌റൂഫ് (ഇരുവരും ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി( മലബാര്‍ സോമില്‍), റംല.