മംഗളൂരു: മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥികളായ കാസര്‍കോട്ടെ യുവാവും യുവതിയും വിഷം അകത്തുചെന്ന് മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്‍-ജ്യോതി ദമ്പതികളുടെ മകന്‍ ഡി വിഷ്ണു(21), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷ്-ജിഷ ദമ്പതികളുടെ മകള്‍ ഗ്രീഷ്മ(20) എന്നിവരാണ് മരിച്ചത്. മംഗളൂരു ആള്‍വാസ് കോളേജിലെ എം.എസ്.സി വിദ്യാര്‍ത്ഥിയാണ് വിഷ്ണു. ഗ്രീഷ്മ മംഗളൂരുവിലെ ശ്രീദേവി കോളേജില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ്. ഇരുവരെയും വെള്ളിയാഴ്ചയാണ് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയിരുന്നത്. രണ്ടുപേരെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.