കാസര്‍കോട്: തെയ്യം തെരുവിലിറക്കാന്‍ ഉപകരിക്കും വിധം ഏവര്‍ക്കും പഠിക്കുന്നതിനായി പിലാത്തറ ചന്തപ്പുരയില്‍ ആരംഭിക്കുന്ന തെയ്യം മ്യൂസിയത്തിലെ ‘തെയ്യം ആധികാരിക പഠനം’ പദ്ധതിയില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ഉത്തരകേരള മലയന്‍ സമുദായോദ്ധാരണ സംഘം കാസര്‍കോട് ശാഖ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തെയ്യം അനുഷ്ഠാനത്തെ ക്ഷേത്രസങ്കല്‍പങ്ങളില്‍നിന്ന് ഇറക്കി ആര്‍ക്കും എവിടെയും അവതരിപ്പിക്കാവുന്ന കേവലം കലാരൂപമാക്കി ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാസെക്രട്ടറി സതീശന്‍ പണിക്കര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ പണിക്കര്‍ പെരുമ്പള അധ്യക്ഷതവഹിച്ചു. കുറ്റിക്കോല്‍ ജനാര്‍ദ്ദനന്‍ കവേനാടോന്‍ തെയ്യം അനുഷ്ഠാന പ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജന്‍ പണിക്കര്‍ പയം മുഖ്യപ്രഭാഷണം നടത്തി. സേതുരാമന്‍ പെരുമലയന്‍ കീഴൂര്‍ മുഖ്യാതിഥിയായി. പാഠ്യ–പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ മുരളി പണിക്കര്‍ എരോല്‍, പ്രകാശന്‍ പണിക്കര്‍ കൂടല്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഉഷ കാടകം, നീന താനൂര്‍, സാവിത്രി ബാര, ശ്രീജ ഉണ്ണിപ്പണിക്കര്‍ മധൂര്‍, സജിന താനൂര്‍ എന്നിവര്‍ സംസാരിച്ചു. ചന്ദ്രന്‍ പണിക്കര്‍ കൂടല്‍ സ്വാഗതവും ജിനേഷ് താനൂര്‍ നന്ദിയും പറഞ്ഞു.