ദുബായ്: അടുത്ത 6 മാസം വിവിധ കലാ, കായിക, സാംസ്‌കാരിക, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സജീവമാകാന്‍ ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് യു.എ.ഇ ഘടകം തീരുമാനിച്ചു. ‘സന്നാഹം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഫുട്‌ബോള്‍ മത്സരം, കോച്ചിംഗ് ക്യാമ്പുകള്‍, വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ അടങ്ങും. ഒന്നാം ഘട്ടത്തില്‍ ഈ മാസം അവസാന വാരം ദുബായില്‍ ചന്ദ്രഗിരി മെമ്പര്‍ സോക്കര്‍-5 ഫുട്‌ബോള്‍ ലീഗ് മത്സരം നടത്തും. നാട്ടിലെ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന മറ്റ് പ്രവര്‍ത്തനത്തിന്റെ രൂപരേഖ ദുബായില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറാക്കി. പ്രസിഡണ്ട് ഹനീഫ ടി.ആര്‍. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് കല്ലട്ര സ്വാഗതം പറഞ്ഞു. റാഫി മാക്കോട് ഉദ്ഘാടനം ചെയ്തു. അഷറഫ് ബോസ്, ഷരീഫ് സലാല, റൗഫ് കെ.ജി.എന്‍, അസര്‍ ഫിസ, കാദര്‍ കൈനോത്ത്, ഇല്യാസ് ഹില്‍ടോപ്പ്, നൗഷാദ്‌നാനോ, ജാഫര്‍വള്ളിയോട്, അഷറഫ് കെ.വി, റഹിംഖാജ, ഫൈസല്‍തോട്ടം, ഹനീഫ്ഒറവങ്കര, നസീര്‍കൊപ്ര, ഇസ്ഹാക്ക്‌വള്ളിയോട് പ്രസംഗിച്ചു. മുനീര്‍പള്ളിപ്പുറം നന്ദി പറഞ്ഞു.