കാഞ്ഞങ്ങാട്: ടൗണ്‍ ഹാളില്‍ സമാപിച്ച പതിനഞ്ചാമത് ജില്ലാ യോഗാ ചാമ്പ്യന്‍ഷിപ്പില്‍ മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്ര യോഗാ പരിശീലന കേന്ദ്രം ഓവറോള്‍ ചാമ്പ്യന്‍മാരായി. പാലായി കാവില്‍ ഭവന്‍ യോഗാ ആന്റ് നാച്വറല്‍ ക്യൂര്‍ സെന്ററിനാണ് രണ്ടാം സ്ഥാനം. ജില്ലാ യോഗ അസോസിയേഷനും കാവില്‍ ഭവന്‍ യോഗ ആന്റ് നാച്വര്‍ ക്യൂര്‍ സെന്ററും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഡി.വൈ.എസ്.പി.പി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കാവില്‍ ഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. കൊടക്കാട് നാരായണന്‍, ഇ.പി. ഉണ്ണികൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍ നായര്‍, മാനുവല്‍ കുറിച്ചിത്താനം, കെ.എന്‍. ശംഭു നമ്പൂതിരി, യോഗ ശിരോമണി എന്‍.ബാലകൃഷ്ണന്‍, എസ്. ഇസ്മയില്‍ ഹാജി, കെ.കെ. പ്രഭാകരന്‍, സത് ചിന്മയന്‍, ശബരിദാമു പ്രസംഗിച്ചു. സമാപന ചടങ്ങില്‍ യോഗാ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി എന്‍.കെ. ശ്യാംകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.