ബന്തിയോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കുമെന്നും സി. പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബന്തിയോട്ട് ഇന്നുരാവിലെ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് മഞ്ചേശ്വരത്തെത്തുന്നത്. ഇന്ന് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യോഗത്തില്‍ സംസാരിക്കും.