കാഞ്ഞങ്ങാട്: കാറിലിടിച്ച് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് വീട്ടിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ പൂച്ചക്കാട് തെക്കുപുറത്താണ് സംഭവം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് എതിരെ വരികയായിരുന്ന കാറിലിടിച്ച ശേഷം സമീപത്തെ ബംഗ്ലാവില്‍ മുഹമ്മദിന്റെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസ് വീട്ടുചുമരിലിടിച്ച് നിന്നു. ഇതുമൂലമുണ്ടായ കുലുക്കത്തിലാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.