മംഗളൂരു: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശിയടക്കം മൂന്ന് പേര്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ അഫ്‌സല്‍ ഹുസൈന്‍ (28), മംഗളൂരു ഫള്‍നീര്‍ ഡിസില്‍വ ലൈനിലെ ഫസിം നൗഷിബ് (25), ഫള്‍നീര്‍ വെസ്റ്റ് ഗേറ്റ് പ്രൈഡ് അപ്പാര്‍ട്ട് മെന്റിലെ മുഹമ്മദ് സാഹിദ് (26) എന്നിവരെയാണ് തിങ്കളാഴ്ച്ച മംഗളൂരു ഇക്കണോമിക് ആന്റ് നാര്‍ക്കോട്ടിക് ക്രൈം പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2,40,000 രൂപ വിലവരുന്ന 30 ഗ്രാം മയക്കുമരുന്നും നാല് മൊബൈല്‍ ഫോണുകളും 10 ലക്ഷം രൂപ വിലവരുന്ന കാറും പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മൂന്നംഗസംഘം പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശി രക്ഷപ്പെട്ടു. സി.സി.ബി ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ് ആര്‍. നായ്ക്, ഇക്കണോമിക് ആന്റ് നാര്‍ക്കോട്ടിക് ക്രൈം എസ്.ഐ എല്‍. ശ്രീലത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.