ഹൊസങ്കടി: മഞ്ചേശ്വരത്തെ കാശ്മീരാക്കുമെന്നുള്ള ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടിലിന്റെ ഭരണഘടന വിരുദ്ധ പ്രഖ്യാപനം അമിത്ഷാ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുപോലെയുള്ളതാണെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ പറഞ്ഞു.
ജനശ്രീ മിഷന്‍ മഞ്ചേശ്വരം ബ്ലോക്ക് യൂണിയന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രഭാകര ചൗട്ട, മാമുനി വിജയന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഹസീന ഹമീദ്, ഡി.എം.കെ മുഹമ്മദ്, എം.രാജീവന്‍ നമ്പ്യാര്‍, എം.സീതാരാമമല്ലം, വി.കെ കരുണാകരന്‍ നായര്‍, എം.ഭാസ്‌ക്കരന്‍, ഹര്‍ഷാദ് വോര്‍ക്കാടി, ജെ.മുഹമ്മദ്, സത്യന്‍ ഉപ്പള, സുകുമാര്‍ ഷെട്ടി, നിസാര്‍ ആരിക്കാടി, കയിഞ്ഞി ഹാജി, നബീസത്ത് മിസ്‌രിയ, വസന്ത രാജ്, പ്രശാന്തി, ശാന്ത ആര്‍. നായക്, ഐ.ആര്‍.ഡി.പി ഇബ്രാഹിം, എം.എച്ച് ഇദ്രിസ് സംസാരിച്ചു.