കാഞ്ഞങ്ങാട്: തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 63-മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തെയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തൈയ്‌ക്കോണ്ടോ ട്രെയിനിങ് സെന്റര്‍ വെള്ളിക്കോത്തിന്റെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു.
76.5 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തിയ കാസര്‍കോട് ജില്ലാ ടീമിന് 35 പോയിന്റ് വെള്ളിക്കോത്തിന്റെ വകയാണ്. സബ് ജൂനിയര്‍ അണ്ടര്‍ 23 കിലോയില്‍ അഭിനവ്.പി, സബ് ജൂനിയര്‍ അണ്ടര്‍ 26 കിലോയില്‍ ഭാഗ്യലക്ഷ്മി, സീനിയര്‍ അണ്ടര്‍ 49 കിലോയില്‍ വൈഷ്ണവി ശശികുമാര്‍.പി, സീനിയര്‍ അണ്ടര്‍ 63 കിലോയില്‍ മീനാക്ഷി.ആര്‍ എന്നിവര്‍ ഗോള്‍ഡ് മെഡല്‍ നേടി.
സബ് ജൂനിയര്‍ അണ്ടര്‍ 32 കിലോയില്‍ മൈഥിലി രവീന്ദ്രന്‍, സബ് ജൂനിയര്‍ 38 കിലോയില്‍ വിസ്മയ.എന്‍, ജൂനിയര്‍ 55 കിലോയില്‍ അതുല്‍രാജ്, സീനിയര്‍ അണ്ടര്‍ 59 കിലോയില്‍ ശില്‍പ ബി. എന്നിവര്‍ വെള്ളി മെഡല്‍ നേടി. സബ് ജൂനിയര്‍ അണ്ടര്‍ 24 കിലോയില്‍ വിസ്മയ മോഹന്‍, സബ് ജൂനിയര്‍ അണ്ടര്‍ 27 കിലോയില്‍ ആശ്രിത്.പി, ജൂനിയര്‍ അണ്ടര്‍ 35 കിലോയില്‍ രജിന.വി, ജൂനിയര്‍ അണ്ടര്‍ 45 കിലോയില്‍ അബിന്‍കുമാര്‍, ജൂനിയര്‍ അണ്ടര്‍ 73 കിലോയില്‍ ആദിത്യന്‍.പി.പി, സീനിയര്‍ അണ്ടര്‍ 51 കിലോയില്‍ സൗരവ് ലാല്‍ എന്നിവര്‍ വെങ്കല മെഡലും നേടി. 4 ഗോള്‍ഡ് മെഡല്‍, 4 സില്‍വര്‍ മെഡല്‍, 6 വെങ്കല മെഡലുകളും നേടിയ ടി.ടി.സി വെള്ളിക്കോത്തിന്റെ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികള്‍ ദേശീയ തെയ്‌ക്കോണ്ടോ സ്‌കൂള്‍ ഗെയിംസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 19 വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവി ശശികുമാര്‍.പി, മീനാക്ഷി ആര്‍. എന്നിവര്‍ നവംബര്‍ രണ്ട് മുതല്‍ ആറ് വരെ ആസാമിലെ ഗുവഹാത്തിയില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസ് സീനിയര്‍ തെയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് വേണ്ടി മത്സരിക്കും. മാസ്റ്റര്‍ വി.വി.മധുവാണ് പരിശീലനം നല്‍കിയത്.