കാഞ്ഞങ്ങാട്: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മംഗളൂരു- ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ രണ്ട് മണിക്കൂറിലധികം നിര്‍ത്തിയിട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എട്ടുമണിക്ക് കാഞ്ഞങ്ങാട്ടെത്തി പുറപ്പെടാനിരിക്കെയാണ് തകരാറ് കണ്ടെത്തിയത്. നീങ്ങാന്‍ പറ്റാത്ത അവസ്ഥയാണുണ്ടായത്. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും എഞ്ചിനുകള്‍ കൊണ്ടുവന്നാണ് യാത്ര തുടര്‍ന്നത്. എഞ്ചിനുകള്‍ ഘടിപ്പിച്ച ശേഷം 10.23നാണ് പുറപ്പെട്ടത്. ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നതിനാല്‍ ഒന്നാം നമ്പര്‍ ട്രാക്കില്‍ എത്തേണ്ട പിന്നീടുള്ള വണ്ടികള്‍ പ്രധാന ട്രാക്കിലെത്തിയാണ് യാത്രക്കാരെ കയറ്റിയത്.