കാസര്‍കോട്: ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കെ.ജി. ബോസ് ലൈബ്രറി ഹാളില്‍ നടന്നു. ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് വി. പി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ജയചന്ദ്രന്‍, എന്‍.എഫ്.പി.ഇ. അഖിലേന്ത്യാ നേതാവ് എം.കുമാരന്‍ നമ്പ്യാര്‍, എന്‍.എഫ്.പി.ഇ. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. അശോക് കുമാര്‍, കെ.ഹരി സംസാരിച്ചു. എസ്.സുനില്‍ ലാല്‍ സ്വാഗതവും കെ. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. സൊസൈറ്റി സെക്രട്ടറി ബേബി പ്രസന്ന വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.