കാസര്‍കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ എസ്.ഐ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ എസ്.ഐയും നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെ കുഞ്ഞിരാമന്‍ നായരുടെ മകനുമായ എം. രഘുനാഥന്‍ (54) ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.
രാവിലെ കാസര്‍കോട് എ.ആര്‍ ക്യാമ്പില്‍ പതിവുപോലെ ഡ്യൂട്ടിക്കെത്തിയതായിരുന്നു രഘുനാഥന്‍. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനായ പൊലീസുകാരനെയും കൂട്ടി മംഗളൂരു ഇന്ത്യാന ആസ്പത്രിലെത്തിയെങ്കിലും തളര്‍ന്നുവീഴുകയായിരുന്നു. ആസ്പത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും രഘുനാഥന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.