തലശ്ശേരി: രാത്രി റോഡിലിറങ്ങി വഴിയാത്രക്കാര്‍ക്കുനേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോല്‍ കിടാരംകുന്ന് സ്വദേശിയായ യുവാവിനെയാണ് ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
മാഹി പെരുന്നാളിന് പോകുന്നതിനിടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വഴിയാത്രക്കാരെ യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കലുണ്ടായിരുന്നത് എയര്‍ ഗണ്ണാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ് തോക്കെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.