മംഗളൂരു: ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായി. അന്വേഷിച്ചപ്പോള്‍ നേത്രാവതി പുഴയില്‍ മൃതദേഹം കണ്ടെത്തി. ബണ്ട്വാള്‍ ബൊരിമാറിലെ ലിംഗപ്പ പൂജാരിയുടെ മകള്‍ തുളസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവതിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കാണാതായത്. വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് നേത്രാവതി പാപേതിമറു കടവില്‍ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബണ്ട്വാള്‍ റൂറല്‍ സബ് ഇന്‍സ്പെക്ടര്‍ പ്രസന്നയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു.