കുമ്പള: മഞ്ചേശ്വരത്തിന്റെ സമഗ്രമായ വികസനത്തിനായുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി മൊഗ്രാല്‍ ദേശീയവേദി യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപാടിയില്‍ ബസ് യാത്രക്കാര്‍ക്കായി ബസ്സ്റ്റാന്റ്, ശൗചാലയം, പകുതിവഴിയിലായി കിടക്കുന്ന മഞ്ചേശ്വരം ഹൊസബെട്ടു തുറമുഖ നിര്‍മ്മാണം, കാല്‍ നൂറ്റാണ്ട് കാലമായി മുടങ്ങി കിടക്കുന്ന മഞ്ചേശ്വരം റെയില്‍വെ മേല്‍പ്പാലം, ബന്തിയോടും മൊഗ്രാലിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതും സ്ഥലം മാറ്റപ്പെട്ടതുമായ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, മൊഗ്രാല്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കാനാ വശ്യമായ നടപടി, താലൂക് ഓഫീസിനായുള്ള സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം ത്വരിതപ്പെടുത്തല്‍, മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളും എഞ്ചിനീയറിങ് കോളേജ് പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നടപടി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ദേശീയ വേദി ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥികളായ എം.സി. ഖമറുദ്ദീന്‍, ശങ്കര്‍റൈ മാസ്റ്റര്‍, രവീശ തന്ത്രി എന്നിവര്‍ക്കാണ് വികസന രൂപ രേഖ സമര്‍പ്പിച്ചത്.