കാസര്‍കോട്: ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ശേഖരിച്ച ഉപയോഗ ശൂന്യമായ പേനകള്‍ സ്‌ക്രാപ്പിന് കൈമാറി.
പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് ശേഖരിച്ച 35 കിലോ പേനകള്‍ പ്രിന്‍സിപ്പാള്‍ ബി.പുഷ്പരാജ് സ്‌ക്രാപ്പ് മര്‍ച്ചന്റ് സിദ്ദിഖ് അണങ്ങൂറിന് കൈമാറി. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.ടി സംഗീത പ്രഭാകരന്‍, ഹെഡ്മിസ്ട്രസ് സിന്ധു ശശീന്ദ്രന്‍, മറ്റു അധ്യാപകര്‍ പങ്കെടുത്തു.