കുമ്പള: കേരളത്തിലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ യുവജനത കൂടുതലായി രംഗത്തിറങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുകയാണെന്ന് ബംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാഞ്ചജന്യം മുഴങ്ങട്ടെ, താമര വിരിയട്ടെ എന്ന മുദ്ര്യാവാക്യവുമായി യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് ജയിച്ചാല്‍ കേരളത്തില്‍ മാത്രമല്ല ബംഗാളില്‍ മുഴുവന്‍ സീറ്റിലും ബി.ജെ.പി. വിജയിക്കും. ഇത് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ഇടത് വലത് മുന്നണികള്‍ വോട്ട് കച്ചവടത്തിന്റെ അവിശുദ്ധ രാഷ്ട്രീയം ഇവിടെ പയറ്റുന്നത് -അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് രാജേഷ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ ശോഭ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, മുന്‍ എം.പി എ.പി. അബ്ദുല്ലക്കുട്ടി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി, മഹിളാമോര്‍ച്ച സെക്രട്ടറിമാരായ അഡ്വ. വി. നിവേദിത, പുഷ്പ അമേക്കള, എസ്.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ. കൈയ്യാര്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ചീവ ഷെട്ടി, പ്രമീള സി നായക്ക്, പി. സുരേഷ് കുമാര്‍ ഷെട്ടി അഡ്വ. ബാലകൃഷ്ണ ഷെട്ടി, പി. രമേഷ്, എ. വേലായുധന്‍, സത്യശങ്കര ഭട്ട്, രാമപ്പ മഞ്ചേശ്വരം, ദിലിപ് പള്ളഞ്ചി,പ്രമീള മളല്‍, കിര്‍ത്തന്‍ ജെ കുട്ലു, സന്തോഷ് ദൈഗോളി, അവിനാഷ് റൈ, പ്രദീപ് കുട്ടക്കണി, കിര്‍ത്തന ബാലന്‍, മഹേഷ് ഗോപാല്‍, ഹരീഷ് ഗോസാഡ, സരോജ ആര്‍ ബള്ളാല്‍, സുമിത്ത് രാജ് പെര്‍ള, ധന്‍രാജ് പ്രതാപ് നഗര്‍ പ്രസംഗിച്ചു.