കൊളത്തൂര്‍: സാംസ്‌കാരിക നായകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് പുരോഗമന കലാസാഹിത്യ സംഘം ബേഡകം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഗ്ഗീയത ഇളക്കിവിട്ട് രാജ്യത്തെ ശിഥിലമാക്കുന്നതിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്ന ഫാസിസ്റ്റ് പ്രവണത അനുവദിച്ച് നല്‍കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പെര്‍ളടുക്കം സഫ്ദര്‍ ഹാഷ്മി നഗറില്‍ നടന്ന സമ്മേളനം ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ എ.വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് മധു ബേഡകം അധ്യക്ഷത വഹിച്ചു. പുകസ ജില്ല സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് സംഘടന റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി പ്രശാന്ത് പായം പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ. ബാലകൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം സി. രാമചന്ദ്രന്‍, എം. ഗോപാലകൃഷ്ണന്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തകര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ചാളക്കാട് സ്വാഗതവും ജയകൃഷ്ണന്‍ കുപ്പങ്ങാനം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മധു ബേഡകം (പ്രസി.), പ്രശാന്ത് പായം (സെക്ര.), കെ. ബാലകൃഷ്ണന്‍ (ട്രഷ.).