നീലേശ്വരം: നീലേശ്വരം കിഴക്കേകരയില്‍ പൊലീസുകാരന്റെ നിര്‍മ്മാണം നടന്നു വരുന്ന വീടിനു നേരെ അക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമ്പലത്തറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നീലേശ്വരം പള്ളിക്കരയിലെ എ.കെ ദിലീപ് കുമാറിന്റെ വീടിനുനേരെയാണ് അക്രമണമുണ്ടായത്. വരാന്തയില്‍ പാകിയ ഗ്രാനൈറ്റ് പാളികള്‍ തകര്‍ത്തിട്ടുണ്ട്. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദിലീപ് കുമാറിന്റെ പരാതിയില്‍ കുഞ്ഞി പുളിക്കാലിലെ ധനേഷ്, പള്ളിക്കരയിലെ നവനീത് എന്നിവര്‍ക്കെതിരെ നീലേശ്വരം പൊലീസ്കേസെടുത്തു.