കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. വെള്ളിക്കോത്ത് കാവിനു സമീപത്തെ രഘു-നാരായണി ദമ്പതികളുടെ മകന്‍ കാറ്റാടി സുനില്‍ (37) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ കോട്ടച്ചേരി സിറ്റി ഹോസ്പിറ്റലിനു സമീപം കെ.എസ്.ടി.പി റോഡിലെ സീബ്രാ ലൈന്‍ മുറിച്ചുകടക്കുകയായിരുന്ന സുനിലിനെ കാഞ്ഞങ്ങാടു ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്കു അമിത വേഗതയില്‍ പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആസ്ത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.