കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന് നേരെ പാലക്കാട് നടന്ന അക്രമത്തെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി അപലപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി.പി. മുസ്തഫ, സി.എച്ച്. ഷംസുദ്ദീന്‍, ശങ്കരനാരായണ മയ്യ, ടി.എ. ഇല്ല്യാസ്, ബി. വിക്രംപൈ, ശിഹാബ് ഉസ്മാന്‍, ശശിധരന്‍ ജി.എസ്., പി. മുരളീധരന്‍, എ.വി. ഹരിഹരസുതന്‍, എം.പി. സുബൈര്‍, ഷീര്‍ കാനില സംസാരിച്ചു. ജന.സെക്രട്ടറി കെ.ജെ.സജി സ്വാഗതവും ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.