വാര്‍ത്താവിനിമയരംഗം ആധുനിക ജീവിതഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മേഖലയായി രൂപം പ്രാപിച്ചുകഴിഞ്ഞു. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് സ്പര്‍ശിക്കുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയുടെ പരിപൂര്‍ണ്ണനിയന്ത്രണം കൈപ്പിടിയിലിക്കാന്‍ കോര്‍പ്പറേറ്റുകള്‍ മത്സരിക്കുന്നു. 136 കോടി ജനങ്ങളുള്ള ഇന്ത്യന്‍ ടെലികോം കമ്പോളം ലോകത്തെ തന്നെ ഏറ്റവും വലിയ ടെലികോം കമ്പോളമാണ്. ഏതാണ്ട് 1990കള്‍വരെ ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗം പൂര്‍ണമായും സര്‍ക്കാറില്‍ നിക്ഷിപ്തമായിരുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്‌കരണത്തോടെ വിവിധ സേവന മേഖലകളെ കമേര്‍സ്യലൈസ് ചെയ്തുകൊണ്ട് ബിസിനസ്സ് മേഖലകളായി മാറ്റപ്പെട്ടു. ആൗശെില ൈശ െിീ േവേല യൗശെില ൈീള വേല ഴീ്‌ലൃിാലി േഎന്നു പറഞ്ഞുകൊണ്ട് എല്ലാ സേവന മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നതാണ് പിന്നീട് നാം കാണുന്നത്. ഇന്ത്യന്‍ പൊതുമേഖല രൂപപ്പെട്ടത് ഒറ്റ ദിവസത്തെ ആലോചനയില്‍ നിന്നല്ല. ദേശീയ പ്രസ്ഥാനം മുന്നോട്ട് വെച്ച ആശയധാരകളില്‍ പ്രചോദിതമായി സാമൂഹ്യനീതിയും സ്ഥിതിസമത്വവും സ്ഥാപിതമാവുന്നതിലേക്കുദ്ദേശിച്ചുകൊണ്ടുള്ള ഭരണഘടനാപരമായ കാല്‍വെപ്പായിരുന്നു. ഇന്ത്യന്‍ പൊതുമേഖലക്കാധാരം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പൊതുവെ ദുര്‍ബലമായിരുന്ന ഇന്ത്യന്‍ കുത്തകകള്‍ അടിസ്ഥാന വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മൂലധനസാധ്യത ഇല്ലാതെ നട്ടം തിരിഞ്ഞപ്പോള്‍ സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ വ്യവസായങ്ങള്‍ കെട്ടിപ്പൊക്കിയത്. അടിസ്ഥാന വ്യവസായ സ്ഥാപനത്തിന് സര്‍ക്കാറിനെകൊണ്ട് മുതല്‍മുടക്കിച്ച് അനുബന്ധവ്യവസായങ്ങള്‍ സ്ഥാപിച്ച് തടിച്ചുകൊഴുക്കുകയാണ് ഇന്ത്യന്‍ മുതലാളിമാര്‍ ചെയ്തത്. സാമ്പത്തികരംഗത്ത് രാജ്യം പിന്തുടര്‍ സ്വാശ്രയസമ്പദ് വ്യവസ്ഥയിലൂന്നി നിന്നുള്ള സമ്മിശ്ര സമ്പദ്ഘടനാരീതി തള്ളിക്കളഞ്ഞുകൊണ്ട് പുത്തന്‍ സാമ്പത്തിക നയമെന്ന അറു പിന്തിരിപ്പന്‍ ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത സമ്പദ്ഘടനയിലേക്ക് രാജ്യം പ്രവേശിച്ചപ്പോള്‍ തന്ത്രപ്രധാനമായ സേവന മേഖലകളൊക്കെ തന്നെ വാണിജ്യസ്ഥാപനങ്ങളായി രൂപാന്തരപ്പെട്ട. കമ്പോളത്തിന് ലാഭവും നഷ്ടവും മാത്രമേ നോക്കേണ്ടതുള്ളൂ. അവിടെ മാനുഷിക പരിഗണനകള്‍ അണ പൈസ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. വെടക്കാക്കി തനിക്കാക്കുക എന്ന് പറയുമ്പോലെ മാതൃകാപരമായി നല്ല ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങളെയാകെ നഷ്ടത്തിലാക്കി സ്വകാര്യവല്‍ക്കരിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇന്ത്യന്‍ വാര്‍ത്താവിനിമയ രംഗത്ത് പൂര്‍ണാധിപത്യമുണ്ടായിരുന്ന ടെലികോം ഡിപ്പാര്‍ട്ട്്‌മെന്റ് രണ്ടായിരമാണ്ടോടെ ബി.എസ്.എന്‍.എല്‍ എന്ന കമ്പനിയായി മാറ്റപ്പെട്ടു. ആധുനികവല്‍ക്കരണത്തിനാവശ്യമായ മൂലധനനിക്ഷേപ സമാഹരണത്തിന് കമ്പനി രൂപീകരണം അനിവാര്യമായിരുന്നു എന്നു പറഞ്ഞാണ് അങ്ങനെ ചെയ്തത്. ലോക നിലവാരത്തിലുള്ള വാര്‍ത്താവിനിമയ സൗകര്യം ലോകത്തിലെ തന്നെ ഏറ്റവും മിതമായ നിരക്കില്‍ ഇന്ത്യന്‍ ജനതക്ക് ഗ്രാമനഗര വ്യത്യാസമില്ലാതെ നല്‍കാന്‍ വേണ്ടിയാണ് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അത് സ്വീകരിക്കപ്പെട്ടു. എന്നാല്‍ സ്വകാര്യവല്‍ക്കരണത്തിന് വഴി മരുന്നാണിതെന്ന് അന്നേ തൊഴിലാളിസംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. എതിര്‍പ്പുകള്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. ബി.എസ്.എന്‍.എല്ലിന് ഈ ഒക്ടോബര്‍ ഒന്നിന് 19 വയസ്സ് പൂര്‍ത്തിയായി. സര്‍ക്കാറിന്റെ സ്വന്തം കമ്പനിയായിട്ടും തികച്ചും ചിറ്റമ്മനയമാണ് മാറിമാറി വന്ന ഗവമെന്റുകള്‍ ഈ സ്ഥാപനത്തോട് കാണിച്ചത്. 1995ല്‍ സ്വകാര്യ കമ്പനികള്‍ക്ക് മൊബൈല്‍ ലൈസന്‍സ് നല്‍കിയെങ്കിലും 2002വരെ ബി.എസ്.എസ്.എല്ലിന് അത് നിഷേധിച്ചു. ഏറെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ ലൈസന്‍സ് കിട്ടിയത്. ലൈസന്‍സ് കിട്ടി 5 കൊല്ലം കൊണ്ട് മികച്ച സേവന ദാതാവായി മാറാന്‍ ബി.എസ്.എന്‍.എല്ലിന് കഴിഞ്ഞു. ഒരുവേള പ്രതിവര്‍ഷം പതിനായിരം കോടി ലാഭമുണ്ടാക്കുന്ന മെഗാരത്‌ന പദവി വരെയെത്തി. ഇനിയും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ വിട്ടാല്‍ മറ്റ് കമ്പനികള്‍ രംഗം വിടേണ്ടി വരും എന്ന അവസ്ഥ വന്നപ്പോള്‍ സ്വകാര്യകമ്പനികള്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഭരണകൂടത്തിന്റെ ഇടപെടലിലൂടെ ബി.എസ്.എന്‍.എല്ലിനെ അസ്ഥിരപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. ബി.എസ്.എന്‍.എല്‍. മൊബൈല്‍ രംഗത്ത് പ്രവേശിച്ചതോടെ അതേവരെയുണ്ടായിരുന്ന താരിഫ് ഘടന പൊളിച്ചെഴുതി. സെക്കന്റിന് ഒരു പൈസ എന്ന നിലയില്‍ സേവനം നല്‍കാന്‍ കഴിയുമെന്നായി. ബി.എസ്.എന്‍.എല്ലിന്റെ എല്ലാവിധ വികസന സാധ്യതകളും അട്ടിമറിക്കപ്പെടുന്നു. 2008-2009 മുതല്‍ കമ്പനി തുടര്‍ച്ചയായി നഷ്ടത്തിലേക്ക് പോകുു. രാത്രികാല സൗജന്യങ്ങള്‍ അനുവദിച്ചും സൗജന്യ റോമിങ്ങ് പ്രഖ്യാപിച്ചു മാര്‍ക്കറ്റിംഗ് അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും നവീനങ്ങളായ സാങ്കേതികവിദ്യയുടെ അഭാവവും മൂലധന നിക്ഷേപത്തിന്റെ അപര്യാപ്തതയും ഈ സര്‍ക്കാര്‍ കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നിന്നു. എല്ലാ സ്വകാര്യകമ്പനികള്‍ക്കും 4ജി ലൈസന്‍സ് നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബി.എസ്.എന്‍.എല്ലിന് അത് നിഷേധിക്കപ്പെട്ടു.
ലക്ഷക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായം ബാങ്ക് വായ്പയായി സ്വകാര്യസംരംഭകര്‍ക്ക് നല്‍കിയപ്പോള്‍ ബി.എസ്.എന്‍.എല്ലിന് ബാങ്ക് വായ്പയ്ക്ക് ഗ്യാരണ്ടി നല്‍കാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധമായില്ല. 2017ല്‍ റിലൈന്‍സ് ഏകപക്ഷീയമായ സൗജന്യ പ്രഖ്യാപനത്തിലൂടെ ടെലികോം കമ്പോളത്തിന്റെ ഇരുപത് ശതമാനം വരെ കൈപിടിയിലൊതുക്കിയപ്പോള്‍ എയര്‍ടെല്‍-വോഡാഫോണ്‍, ഐഡിയ ഉള്‍പ്പെടെ സ്വകാര്യകമ്പനികളും ബി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍. എന്നീ പൊതുേഖലാ കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിയന്ത്രിത ഏജന്‍സിയായി പ്രവര്‍ത്തിക്കേï ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ടി.ആര്‍.എ.ഐ) ഭരണകൂട ഒത്താശയോടെ റിലയന്‍സിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കു അവസ്ഥ ഉണ്ടായി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ റിലയന്‍സിന്റെ അംബാസിഡറായി പ്രത്യക്ഷപ്പെട്ടപ്പോള്‍ കോടതി അതിന് പിഴ ചുമത്തിയെങ്കിലും ഇന്ത്യന്‍ മാധ്യമ മേഖല പൂര്‍ണമായും കൈപിടിയിലൊതുക്കിയ കോര്‍പ്പറേറ്റ് ആധിപത്യത്തിന് ആ വാര്‍ത്ത തമസ്‌കരിക്കാന്‍ വിഷമമുണ്ടായില്ല. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റാ ഡോക്കോമോ, യൂനിനോര്‍ ഉള്‍പ്പെടെ അന്നേവരെ പ്രവര്‍ത്തിച്ചുവന്ന ഒട്ടേറെ ടെലികോം കമ്പനികള്‍ നഷ്ടം സഹിക്കാനാവാതെ എന്നെന്നേക്കുമായി രംഗം വിട്ടു. ഇന്ത്യന്‍ ടെലികോം കമ്പോളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇ് ബി.എസ്.എന്‍.എല്ലിന്റെ മാര്‍ക്കറ്റിംഗ് പങ്കാളിത്തം. എന്നാല്‍ ഇന്ത്യന്‍ ടെലികോം കമ്പോളത്തിനെ നിയന്ത്രിക്കുന്നതില്‍ അത് വലിയ ഇടപെടലാണ് നടത്തുന്നത്. ഏകപക്ഷീയമായ നിരക്കുവര്‍ധനവിനെ തടഞ്ഞുനിര്‍ത്തുന്നതും ബി.എസ്.എന്‍.എല്‍ എന്ന സേവന ദാതാവിന്റെ ഇടപെടല്‍ ആണ് എന്ന് തിരിച്ചറിഞ്ഞ ജിയോ- കോര്‍പ്പറേറ്റ് ശക്തികള്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ബി.എസ്.എന്‍.എല്ലിന്റെ എല്ലാവിധ പുനരുജ്ജീവന ശ്രമങ്ങളെയും അട്ടിമറിച്ച് ബി.എസ്.എന്‍.എല്ലിനെ തന്നെ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലക്ഷക്കണക്കിന് കോടികള്‍ ആസ്തിയായുള്ള ബി.എസ്.എന്‍.എല്ലിന് കേവലം 20,000 കോടിയില്‍ താഴെ മാത്രമാണ് പ്രവര്‍ത്തന നഷ്ടമായി വന്നിട്ടുള്ളത്.
മൂലധന നിക്ഷേപത്തിലൂടെയും സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെയും വളരെ വേഗത്തില്‍ തന്നെ ഈ വിഷയത്തില്‍ പരിഹാരമുണ്ടെന്നിരിക്കെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വഴങ്ങി ഒരു ജനതയുടെ വാര്‍ത്താവിനിമയ അവകാശത്തില്‍ എന്നെേന്നക്കുമായി മണ്ണുവാരിയിടുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്‍. കേവലം ഒരു ടെലികോം കമ്പനി അല്ലെന്നും അത് ഇന്ത്യന്‍ ജനതയുടെ വാര്‍ത്താവിനിമയ അവകാശത്തിന്മേലുള്ള കൈയ്യൊപ്പാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥാപനത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയെ ആകെ അണിനിരത്തുക എന്നത് കാലഘട്ടത്തിന്റെ കടമയാണ്. അതിലൂടെ മാത്രമേ ബി.എസ്.എന്‍.എല്ലിന്റെ അതിജീവനം സാധ്യമാകൂ.