തലശ്ശേരി: ബോംബേറ് കേസുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി ജയരാജനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. ഇ.പി. ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് സംഭവം. ജയരാജന്റെ കാറിന് നേരെ ബോംബെറിഞ്ഞ കേസില്‍ മന്ത്രിയെ പുനര്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ടാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ്(നാല്) കോടതി മുമ്പാകെ അഭിഭാഷകന്‍ ഹരജി നല്‍കിയത്. ഹരജി തള്ളിയ കോടതി കേസ് ഈ മാസം 26ന് പരിഗണിക്കും. 2000 ഡിസംബര്‍ രണ്ടിന് വൈകിട്ട് പാനൂര്‍ ഏലങ്കോട്ട് വെച്ച് ജയരാജന്റെ കാറിന് നേരെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നാണ് കേസ്. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.