തളിപ്പറമ്പ്: ആസ്പത്രി ലിഫ്റ്റില്‍ കുടുങ്ങിയതോടെ പരിഭ്രാന്തിയിലായ ഗര്‍ഭിണികള്‍ നിലവിളിച്ചു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന ലിഫ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണികളെയും കുട്ടിയെയും യുവാവിനെയും അതിസാഹസികമായി രക്ഷപ്പെടുത്തി. മാങ്ങാട്ടുപറമ്പിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലാണ് സംഭവം. ഷഹല(23), അഫീല(29), ഷെയ്ക്ക(അഞ്ച്), മുനീര്‍ (32) എന്നിവരെയാണ് തളിപ്പറമ്പ് അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്പൈഡര്‍ എന്ന ഉപകരണം കൊണ്ട് വാതില്‍ തകര്‍ത്ത് രക്ഷപ്പെടുത്തിയത്. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ലിഫ്റ്റില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.