മഞ്ചേശ്വരം: മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നയം തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഷേണിയില്‍ നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ നേട്ടമെന്താണെന്ന് പരിശോധിച്ചാല്‍ മനസിലാകും. വെറും വട്ടപൂജ്യമാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ നുണകളും കളവുകളുമായി ചിലര്‍ രംഗത്തെത്താറുണ്ട്. ഇത്തരം പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ്‌ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എ. മാരായ കെ.എം.ഷാജി. എന്‍. ഷംസുദ്ദീന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി സോമശേഖര്‍, കെ.സുരേന്ദ്രന്‍, എം.സി ഖമറുദ്ദീന്‍, സി.ടി. അഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ് പങ്കെടുത്തു.