ബേക്കല്‍: ഉത്തര മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകളുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍ കേരളീയ ചിത്രകലാ ശൈലിയില്‍ അടയാളപ്പെടുത്താനുദ്ദേശിച്ച് ബേക്കല്‍ ബീച്ചില്‍ മലബാര്‍ ആര്‍ട്ടൂര്‍ സംഘടിപ്പിക്കുന്നു. 22 മുതല്‍ 26വരെയാണ് പരിപാടി. കേരളത്തിലെ പതിനഞ്ചോളം പ്രൊഫഷണല്‍ കലാകാരന്മാര്‍ പങ്കെടുക്കും. ബേക്കല്‍ ബീച്ച് പാര്‍ക്കിലെ ചുമരുകളില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പ്രൊഫഷണല്‍ കലാകാരന്മാര്‍ ബേക്കല്‍ ബീച്ച് പാര്‍ക്കിലെ ചുമരുകളില്‍ മ്യൂറല്‍ ചിത്രങ്ങള്‍ തീര്‍ക്കും. വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരും ‘സ്‌മൈല്‍’ സംരംഭങ്ങളിലെത്തുന്ന ടൂറിസ്റ്റുകളും കാണാനെത്തും. സഞ്ചാരികളും കലാകാരന്മാരുമായി ആശയ വിനിമയവുമുണ്ടാകും. പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്യും. നേമം പുഷ്പരാജ് അധ്യക്ഷതവഹിക്കും. ഡോ. കെ.കെ. മാരാര്‍ മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ മേഖലയില്‍ ‘ആര്‍ട്ട് ടൂറിസം’ പ്രോത്സാഹിപ്പിക്കുന്നതിന് ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷ(ബി.ആര്‍.ഡി.സി)നും കീഴിലുള്ള ലളിത കലാഅക്കാദമിയും കൈകോര്‍ത്താണ് ആര്‍ട്ടൂര്‍ സംഘടിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ കലാകാരന്മാരെയും വിനോദ സഞ്ചാരികളെയും ബന്ധിപ്പിക്കുന്നതുവഴി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക, കലാസാംസ്‌കാരിക മേഖലയുടെ പരിപോഷണം, വിനോദ സഞ്ചാര വികസനം എന്നിവയാണ് ലക്ഷ്യം.