മുള്ളേരിയ: ഗൃഹനാഥനെ വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക കുണ്ടടുക്കയിലെ സതീശയെ (52) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ 8.30 മണിയോടെ ഭാര്യയും മകനും ജോലിക്ക് പോയതിനാല്‍ സതീശ വീട്ടില്‍ തനിച്ചായിരുന്നു. ജോലികഴിഞ്ഞ് ഇവര്‍ വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മുട്ടി വിളിച്ചിട്ടും തുറക്കാതായപ്പോള്‍ വാതില്‍ പൊളിച്ച് അകത്തു കയറിയ ഭാര്യയും മകനും സതീശയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: ശൈലജ, മക്കള്‍: രശ്മിത്, സുഷ്മിത്. സഹോദരങ്ങള്‍: വിനോദിനി, പുഷ്പ. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.