കാഞ്ഞങ്ങാട്: നെടുമ്പശ്ശേരി വിമാനതാവളത്തിനടുത്ത് ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് മടിക്കൈ സ്വദേശി മരിച്ചു. മടിക്കൈ മേക്കാട്ടെ കെ .വി ഭാസ്‌കരന്‍ – ഭാരതി ദമ്പതികളുടെ മകനും എയര്‍ ഇന്ത്യാജീവനക്കാരനുമായ രഞ്ജിത്ത് (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം നിയന്തണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞത്.
നെടുമ്പാശ്ശേരി പറമ്പയിലെ ഒരു ഫഌറ്റിലാണ് രഞ്ജിത് താമസിച്ചിരുന്നത്. എയര്‍പോര്‍ട്ടിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ അങ്കമാലി ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏക സഹോദരി രമ്യ.മൃതദേഹം വ്യാഴാഴ്ച നാട്ടിലേത്തിക്കും.