തലശ്ശേരി: പുഴക്കരയില്‍ ഇരിക്കുകയായിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു. പാലയാട് കലാമന്ദിരത്തിന് സമീപം താമസിക്കുന്ന പ്രബിലേഷാണ് (24) മരിച്ചത്. പ്രബിലേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദര്‍ശിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തലശ്ശേരി സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രബിലേഷ് ആസ്പത്രിയില്‍ എത്തുംമുമ്പ് മരിച്ചിരുന്നു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. മേലൂരിലെ കേളംകണ്ടി പ്രകാശന്റെയും അണ്ടലൂര്‍ താഴെക്കാവ് അംഗണ്‍വാടി ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് പ്രബിലേഷ്. പ്രവ്യ ഏകസഹോദരിയാണ്.