കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് ആതിഥേയരാകുമ്പോള്‍ ജില്ലയിലെ ഹരിതമിഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാലയങ്ങളും പി.ടി. എ.കളും കാര്‍ഷികവിഭവങ്ങള്‍ സമാഹരിക്കുന്നതിന് വിദ്യാലയങ്ങളില്‍ കൃഷി പദ്ധതി ഏറ്റെടുക്കണമെന്ന് ജില്ലാകലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ആവശ്യപ്പെട്ടു.
ജില്ലാ ഹരിത കേരളം മിഷന്‍, കുറ്റിക്കോല്‍ കൃഷി ഭവന്‍ എന്നിവയുടെ സഹകരണത്തോടെ ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന കലോത്സവത്തിന് കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവത്തിന് കാര്‍ഷിക വിഭവങ്ങള്‍ സമാഹരിക്കുന്നതോടൊപ്പം കൃഷിരീതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനും കാര്‍ഷികാഭിമുഖ്യം വളര്‍ത്താനുമാണ് പദ്ധതിയിലൂടെ വിദ്യാലയം ലക്ഷ്യമിടുന്നത്. തോലിയാട്ട് ഹരിത ഗ്രാമത്തില്‍ ജൈവ പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനവും എന്‍.എസ്.എസ്. ബേക്കല്‍ ക്ലസ്റ്റര്‍തല ഹരിതഗ്രാമ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പച്ചക്കറിവിത്ത് വിതരണം ഹരിതമിഷന്‍ കേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. കുറ്റിക്കോല്‍ കൃഷിഭവന്‍ ഓഫീസര്‍ രേഷ്മ എം.പി., എസ്.പി.സി. കണ്‍വീനര്‍ ഉത്തംദാസ് സി.ഐ., മദര്‍ പി.ടി.എ. പ്രസിഡണ്ട് ശോഭന കെ.കെ, ഹെഡ്മാസ്റ്റര്‍ എന്‍.എം. കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചു. ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ എം. മണികണ്ഠന്‍ ഹരിത ഗ്രാമം പദ്ധതി വിശദീകരണം നടത്തി. പി.ടി.എ. പ്രസിഡണ്ട് കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.വി. ശശി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ എന്‍.പി. സുധീഷ് നന്ദിയും പറഞ്ഞു.