മംഗളൂരു: പുഴയിലെ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരന്റെ മൃതദേഹം കണ്ടെത്തി. ബൈന്തൂര്‍ സന്ദീപം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി റംഷിത് ഷെട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റംഷിതിനൊപ്പം കാണാതായ റിതേഷ് ഷെട്ടി(12)യെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഇരുവരെയും കഴിഞ്ഞ ദിവസം ബൊണ്ണരിയാന ഗുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. റംഷിത് ഷെട്ടിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്. ബൈന്തൂര്‍ പൊലീസ് കേസെടുത്തു.