കണ്ണൂര്‍: അമിത വേഗതയില്‍ വന്ന മത്സ്യലോറി സ്‌കൂട്ടറിലിടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ റിജേഷ് (36) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി ദേശീയ പാതയില്‍ എടക്കാട് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്യുന്ന റിജേഷ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ തലശ്ശേരി ഭാഗത്തുനിന്ന് വന്ന മത്സ്യ ലോറിയിടിക്കുകയായിരുന്നു. തലശ്ശേരി സഹകരണാസ്പത്രിയില്‍ ചികിത്സയിലായിരുന്ന റിജേഷിനെ നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.