ബദിയടുക്ക: നാടന്‍ കലാകാരന്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബദിയടുക്ക ബാറടുക്കയിലെ ഗുരുവ (65) ആണ് മരിച്ചത്.
കലശംവെക്കല്‍ ചടങ്ങിന് ശേഷം ഇന്നലെ ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയ ഗുരുവ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബദിയടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മക്കള്‍:ബാബു, ആനന്ദ, ശങ്കര, വാസന്തി. മരുമക്കള്‍: ശാന്ത (ബദിയടുക്ക പഞ്ചായത്ത് 10-ാം വാര്‍ഡ് അംഗം), സുമിത്ര, ചെനിയ പാടി (പുത്തിഗെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍). സഹോദരങ്ങള്‍: ബാബു, മഞ്ച, കാര്‍ത്തി, ജാനകി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.