ഉദുമ: കുവൈത്തില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച കുതിരക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
കുതിരക്കോട്ടെ കുഞ്ഞമ്പുന്റെയും തമ്പായിയുടെ മകന്‍ കെ. മനോജ് കുമാറാ(40)ണ് ബുധനാഴ്ച രാത്രി താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
സംഘചേതന കുതിരക്കോടിന്റ മുന്‍ കബഡി താരമാണ്.
ഭാര്യ: സജിത. മക്കള്‍: അഭിനവ്, ആരവ്.
സഹോദരങ്ങള്‍: മണി, രതീഷ്, രജനി.