കുമ്പള: ഭാര്യയുടെ മരണത്തിന് പിന്നാലെ റിട്ട. അധ്യാപകനായ ഭര്‍ത്താവും മരിച്ചു. കുമ്പള മാട്ടംകുഴിയിലെ കെ. മുഹമ്മദ് കുഞ്ഞി (88) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ ഒരാഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ആലിയ സ്‌കൂളില്‍ പ്രധാനാധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു. നേരത്തെ ചേവാര്‍, നെല്ലിക്കുന്ന് സ്‌കൂളുകളില്‍ അധ്യാപകനായും സേവനമനുഷ്ടിച്ചു. കുമ്പള ത്വാഹ മസ്ജിദില്‍ പ്രസിഡണ്ടായും സെക്രട്ടറിയായും ബദര്‍ ജുമാമസ്ജിദ് ഓഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: കെ.എം ഷാഹുല്‍ ഹമീദ് (ഐ.ടി മാനേജര്‍, എമിറേറ്റ് പെട്രോളിയം, ദുബായ്), കെ.എം അന്‍വര്‍ ഹുസൈന്‍, റംല, ജമീല, കെ.എം അബ്ദുല്‍ സത്താര്‍ (കുമ്പള മഹാത്മ കോളേജ് പ്രിന്‍സിപ്പല്‍), ജമാലുദ്ദീന്‍ അബ്ദുല്‍ വാഹിദ്, അഹ്മദ് ഷെരീഫ് (യു.എ.ഇ), ആയിഷത്ത് ഷമീമ. മരുമക്കള്‍: യാസ്മിന്‍, സബിദ, അബ്ദുല്‍ ലത്തീഫ് ബുളയാളം, കെ.എം.എ അഷ്‌റഫ് (ജില്ലാ ഭൂഗര്‍ഭ ജലവകുപ്പ് ഓഫീസര്‍, കാസര്‍കോട്), റഹിമ, ഷമീമ. സഹോദരങ്ങള്‍: പരേതരായ മുഹ്‌യുദ്ദീന്‍ മാസ്റ്റര്‍, ആയിഷ.