മേല്‍പ്പറമ്പ്: ചാത്തങ്കൈയിലെ പരേതനായ എം.കെ. ഇസ്മയിലിന്റെയും കുന്നരിയത്ത് ബീഫാത്തിമയുടെയും മകന്‍ മുഹമ്മദലി (47) കുഴഞ്ഞ് വീണ് മരിച്ചു. ചാത്തങ്കൈ റെയില്‍വെ മേല്‍പാലം കര്‍മ്മസമിതി പ്രസിഡണ്ടായിരുന്നു. ചാത്തങ്കൈ എല്‍.പി. സ്‌കൂള്‍ മുന്‍ പി.ടി.എ പ്രസിഡണ്ട്, ചാത്തങ്കൈ ജുമാ മസ്ജിദ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്നു. ഭാര്യ: ഷഫീക്ക. മക്കള്‍: മസൂദ, മുമ്പശിറ, മൊയ്‌നുദ്ധീന്‍, മുസമ്മില്‍. മരുമകന്‍: മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്‍ റഹ്മാന്‍, നൂറുന്നിസ, ഖൈറുന്നിസ, നബീസ, ആസിയ, അബ്‌സ.