കണ്ണൂര്‍: പാമ്പ് കടിയേറ്റ എട്ടുവയസുകാരനെ ആസ്പത്രിയിലെത്തിക്കാതെ നാട്ടുവൈദ്യന്റെ ചികിത്സ നല്‍കി. ഇത് ഫലിക്കാതിരുന്നതോടെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചപ്പാരപ്പടവിലെ പ്രസാദ്-ബീന ദമ്പതികളുടെ മകന്‍ അറത്തിലെ വളപ്പില്‍ മടക്കടവിലെ അഭിജിത്ത് ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ വീട്ടുമുറ്റത്തുവെച്ചാണ് അഭിജിത്തിന് പാമ്പുകടിയേറ്റത്. വിവരം ഉടന്‍ തന്നെ അമ്മയോട് പോയി പറയുകയും ചെയ്തു. വീട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിനടുത്തുള്ള നാട്ടുവൈദ്യനെ കാണിച്ചു. പാമ്പ് വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ് കടിച്ചതെന്ന് പറഞ്ഞ് കുട്ടിക്ക് നാടന്‍ മരുന്ന് കഴിക്കാന്‍ കൊടുത്തു. രാവിലെ ആറുമണിയോടെ എഴുന്നേറ്റ കുട്ടി ക്ഷീണമുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ വീണ്ടും നാട്ടുമരുന്ന് കുടിക്കാന്‍ നല്‍കി. ഉടനെ തന്നെ അബോധാവസ്ഥയിലായ കുട്ടിയെ സഹകരണാസ്പത്രിയിലും തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടുവില്‍ എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഭിജിത്തിന്റെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. സഹോദരന്‍: ആകാശ്.