തലക്കാവേരി: ബ്രഹ്മഗിരിയുടെ കൊടുമുടിയെ മഞ്ഞില്‍ പൊതിഞ്ഞ് ആയിരങ്ങളെ സാക്ഷിനിര്‍ത്തി തലക്കാവേരി തീര്‍ത്ഥാടനത്തിന് തുടക്കമായി.
മരംകോച്ചും തണുപ്പില്‍ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ഭാഗമണ്ഡലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ തലക്കാവേരിയിലെത്തിയത്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.59നാണ് തീര്‍ഥോദ്ഭവചടങ്ങ് നടന്നത്. ബ്രഹ്മഗിരിയിലെ തീര്‍ത്ഥക്കുളം ബ്രഹ്മകുണ്ടികെയില്‍ നിന്നും ഉദ്ഭവിച്ച് കാവേരി നദി തീര്‍ത്ഥ രൂപിണിയാകുന്ന ചടങ്ങാണിത്.
നദി തീര്‍ഥരൂപിണിയായി ഒഴുകുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമായത്.
ദക്ഷിണകാശി എന്നറിയപ്പെടുന്ന ഇവിടെ മൂന്ന് നദികളാണ് സംഗമിക്കുന്നത്.
കാവേരിക്ക് പുറമെ കണ്ണിഗെ നദിയും ഭൂമിക്കടിയില്‍ നിന്ന് സൂജ്യോതി നദിയുമാണ് സംഗമിക്കുന്നത്.