കുമ്പഡാജെ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ വീട് ഭാഗികമായി തകര്‍ന്നു. കുമ്പഡാജെ ഏത്തടുക്കയിലെ തോമസ് ഡിസൂസയുടെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്. തോമസും കുടുംബവും ബേളയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് വീട് തകര്‍ന്നത്. സംഭവസമയത്ത് ബന്ധു വീട്ടിലായതിനാല്‍ കുടുംബം രക്ഷപ്പെട്ടു.