ബേക്കല്‍: പള്ളിക്കരയിലും പരിസരങ്ങളിലും വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ പരക്കെ നാശനഷ്ടം. ഏതാനും വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ പൊട്ടിത്തെറിച്ചു. ചേറ്റുകുണ്ട് കീക്കാനിലെ പരേതനായ ബാങ്ക് ജീവനക്കാരന്‍ പുരുഷോത്തമന്റെ വീട്ടില്‍ഇലക്ട്രിക്കല്‍ ഉപഹരണങ്ങളും വയറിംഗും പൂര്‍ണ്ണമായി കത്തി നശിച്ചു.അദ്ദേഹത്തിന്റെ ഭാര്യ ഭാഷിണിയും മക്കളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത് ശക്തമായ സ്സോടനം ഉണ്ടായതായി ഇവര്‍ പറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
തൊട്ടയല്‍പക്കത്തെ റിട്ട. ഹെഡ്മാസ്റ്റര്‍ പരേതനായ രാമചന്ദ്രയുടെ വീട്ടില്‍ വൈദ്യുതി മെയിന്‍ സ്വിച്ച് പൊട്ടിത്തെറിച്ചു. മാസ്റ്ററുടെ ഭാര്യ സരസ്വതി മാത്രമെ വീട്ടിലുണ്ടായിട്ടുള്ളു. ഡി.സി.സി. നിര്‍വ്വാഹക സമിതി അംഗം സത്യന്‍ പൂച്ചക്കാടിന്റെ വീട്ടില്‍ ഇന്‍വെട്ടറും പൊട്ടിത്തെറിച്ച നിലയിലാണ്. മൂന്ന് വീടുകളിലും ആളപായമൊന്നുമില്ല.