പരവനടുക്കം: ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.കെ.എം. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ടി.കെ. സിറാജുദ്ദീന്‍, ക്യാമ്പസ് കോര്‍ഡിനേറ്റര്‍ നിസാര്‍ പെര്‍വാഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉദയകുമാര്‍ പെരിയ, സ്റ്റാഫ് സെക്രട്ടറി റമീസ മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ കരീം എച്ച്.എം, അധ്യാപകരായ സലാം ബെളിഞ്ചം, സഫ്വാന്‍ കെ., മനു കൃഷ്ണന്‍, നഫീസത്ത് അഫ്‌നാസ്, ഖദീജ സി.എച്ച്., ആമിനത്ത് ശാക്കിറ, ഹസീദ കെ., സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളായ ഇല്‍ഹാം ഇബ്രാഹിം, റഷ സിദ്ദീഖ്, ശര്‍ബാസ് ആതിഫ്, സൈനുദ്ദീന്‍ മിശാല്‍, ഫാതിമ തിഡില്‍, മുഹമ്മദ് വലീദ് നേതൃത്വം നല്‍കി. നേരത്തെ വിവിധ ക്ലാസ്സുകള്‍ തമ്മില്‍ നടന്ന ഭക്ഷ്യ പ്രദര്‍ശന മത്സരം പ്രാദേശികവും വൈദേശികവുമായ വിഭവങ്ങളുടെ വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി.