കാസര്‍കോട്: കല്ല്യോട്ട് ഇരട്ടക്കൊലകേസില്‍ റിമാണ്ടില്‍ കഴിയുന്ന 11 പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒക്‌ടോബര്‍ 21 ന് പരിഗണിക്കും. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ഏച്ചിലടുക്കത്തെ എ. പീതാംബരന്‍ (45), സി.ജെ സജി എന്ന സജി ജോര്‍ജ് (40), കെ.എം സുരേഷ് (27), കെ. അനില്‍ കുമാര്‍ (35), കല്ല്യോട്ടെ ജി.ഗിജിന്‍ (26), ആര്‍. ശ്രീരാഗ് എന്ന കുട്ടു (20), അശ്വിന്‍ (18), പാക്കം സുബീഷ് (21), മുരളി (36), ടി.രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന്‍ (40) എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. ഇതിന് മുന്നോടിയായി ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ പ്രതിഭാഗത്തിന് ജില്ലാ കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്.